December 19, 2011

മൃഗങ്ങളോട് കരുണ കാണിക്കുക

മനുഷ്യനോടായാലും മൃഗത്തോടായാലും പാരുഷ്യത്തോടെ പെരുമാറുന്നത്‌ ഇസ്‌ലാം വിലക്കുന്നു. മൃഗത്തിന്റെ മാംസം അനുവദനീയമാകുന്നതിന്‌ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന രീതി, അതാണ്‌ മൃഗത്തെ പീഡിപ്പിക്കാത്ത രീതിയിൽ ജീവനെടുക്കുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. കഴിവിന്റെ പരമാവധി വേദന ലഘുവാക്കുന്ന രീതിയിലാണത്‌.മൃഗങ്ങളോടും മനുഷ്യരോടുമെല്ലാം കാരുണ്യം കാണിക്കാനാണ്‌ ഇസ്‌ലാം ആവശ്യപ്പെടുന്നത്‌. കരുണകാണിക്കുന്നവരോട്‌ കരുണാവാരിധി (അല്ലാഹു) കരുണകാണിക്കും, നിങ്ങള്‍ ഭൂമിയിലുള്ളവരോട്‌ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോടു കരുണകാണിക്കും കരുണകാണിക്കാത്തവന്‍ കരുണകാണിക്കപ്പെടുകയില്ല എന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.
 ഒരു മുസ്‌ലിമിന് കാരുണ്യം നിര്‍ബന്ധമായതു പോലെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ പൂര്‍ണ്ണതയോടെയും ഏറ്റവും നന്നായും ചെയ്യലും നിര്‍ബന്ധമാണ്‌. നന്നാക്കി ചെയ്യുകയെന്നത്‌ അല്ലാഹു എല്ലാകാര്യത്തിലും നിയമമാക്കിയിരിക്കുന്നു, "നിങ്ങൾ കൊല്ലുകയാണെങ്കില്‍ വളരെ നന്നായി കൊല്ലുക, അറുക്കുകയാണെങ്കില്‍ ഏറ്റവും നന്നായി അറുക്കുക, അതിനാല്‍

December 12, 2011

തെറിവിളിക്കരുത്...



ചീത്തപറയുന്നതും തെറിവിളിക്കുന്നതും ഇസ്ലാം അടിസ്ഥാനപരമായി തന്നെ വിലക്കിയതാണ്. നാവിനെ സൂക്ഷിച്ചു ജീവിക്കാനാണ്‌ ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നത്‌. അപ്പോൾ ഒരു മുസ്ലിം ഒരിക്കലും ചീത്തവിളിക്കുന്നവനോ ശപിക്കുന്നവനോ ആകുകയില്ല. വ്യക്തികളെയോ വസ്തുക്കളെയോ മൃഗങ്ങളെയോ പ്രകൃതി പ്രതിഭാസങ്ങളെയോ ഒന്നും തന്നെ അവൻ ആക്ഷേപിക്കുകയില്ല. തദ്‌വിഷയകമായി നബിയിൽ നിന്നും ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്‌. അവയിൽ പെട്ടതാണ്‌ എന്റെ സഹാബത്തിനെ ചീത്ത വിളിക്കരുത്‌” “ആരെയും ചീത്തവിളിക്കരുത്‌, നിസാരമാക്കുകയുമരുത്‌” “മരിച്ചവരെ നിങ്ങള്‍ ചീത്തവിളിക്കരുത്‌ ജീവിക്കുന്നവരെയത്‌

December 11, 2011

സ്മാരകങ്ങൾ തകർക്കേണ്ടതുണ്ടോ?


ഇസ്ലാം തകര്‍ക്കാനും നശിപ്പിക്കാനും വന്നതല്ല, മറിച്ച്‌ നിര്‍മ്മിക്കാനും പുതുക്കാനുമാണ്‌. ദൈവികവും മാനുഷികവും ഉത്കൃഷ്ടവുമായ ഒരു ലോക നാഗരികതയെ നിര്‍മ്മിക്കാനാണത്‌. അതിന്‌ വേണ്ടി മുന്‍കഴിഞ്ഞ നാഗരികതകളിൽ നിന്ന്‌ ഗുണകരമായ വശങ്ങൾ സ്വീകരിച്ചും മോശമായവയെ ഒഴിവാക്കിയും ഉപയോഗപ്പെടുത്തുകയാണത്‌ ചെയ്യുന്നത്‌. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ്‌ പോയ സ്വത്താണ്‌ അതെവിടെ കണ്ടെത്തിയാലും അവനാണതിന്‌ ഏറ്റവുമര്‍ഹൻ.
മുന്‍കഴിഞ്ഞ സമൂഹങ്ങളെയും അവര്‍ക്കെന്ത്‌ സംഭവിച്ചുവെന്നുമറിയുന്നതിന്‌

December 05, 2011

ഗുദാസ്ഥി നശിക്കുന്നില്ല...!

മനുഷ്യൻ മരിച്ചു മണ്ണായ ശേഷം അവനെ പുനർജീവിപ്പിക്കാൻ കഴിയില്ലെന്ന് വാദിക്കുന്ന ആളുകളുണ്ട്. അതിനു വേണ്ടി തന്നെയായിരിക്കണം അല്ലാഹു മനുഷ്യ ശരീരത്തിൽ അദ്ഭുതകരമായ ആ ഭാഗം നിക്ഷേപിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ ഏറ്റവും അടിയിൽ സ്ഥിതി ചെയ്യുന്ന ഗുദാസ്ഥി(Coccyx)യാണത്. ഭ്രൂണത്തിന്റെ ഭാഗമായ അതിൽ നിന്നാണ് അവന്റെ ശരീരം രൂപംകൊള്ളുന്നത്. അതിലേറെ അദ്ഭുതം മനുഷ്യ ശരീരം മരണശേഷം ദ്രവിച്ചു ഇല്ലാതാകുമ്പോഴും ഗുദാസ്ഥിമാത്രം നശിക്കുന്നില്ല. 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബി(സ) പറഞ്ഞ കാര്യമാണിത്. ഈയടുത്ത കാലത്താണ് ആധുനിക ശാസ്ത്രം ഇതിനെ ശരിവെച്ചിരിക്കുന്നത്.
നബി(സ) പറയുന്നു: “എല്ലാ മനുഷ്യരെയും ഭുമി ഭക്ഷിക്കും ഗുദാസ്ഥി ഒഴികെ, അതിൽ നിന്നാണവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിൽ നിന്നാണവൻ (പുനർ)നിർമ്മിക്കപ്പെടുക ശാസ്ത്രത്തിന് ഈയടുത്ത കാലത്ത് മാത്രം മനസിലാക്കാൻ കഴിഞ്ഞ ഒരു ശാസ്ത്ര യാഥാർഥ്യമാണ് ഈ ഹദീസ് ഉൾക്കൊള്ളുന്നത്.
ശാസ്ത്രജ്ഞരുടെ ഒരു സംഘം നടത്തിയ പരീക്ഷണങ്ങളിലൂടെ സ്ഥിരപ്പെടുത്തിയ കാര്യമാണിത്. ശക്തിയേറിയ ആസിഡുകളും, കഠിനമായ ചൂടും, പൊടിച്ചു കളയാനുള്ള ശ്രമവും, വ്യത്യസ്ത കിരണങ്ങൾക്ക് വിധേയമാക്കലുമെല്ലാം അവർ പ്രയോഗിച്ചു. അവക്കൊന്നും അതിനെ നശിപ്പിക്കാനുള്ള കഴിവില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പരീക്ഷണങ്ങളെല്ലാം.
മനുഷ്യ ശരീരം നശിച്ചു കഴിഞ്ഞാലും മനുഷ്യനെ  ഇല്ലായ്മയില്‍ നിന്ന്‍ സൃഷ്ടിച്ച അല്ലാഹുവിനെ സംബന്ധിച്ചെടത്തോളം അവശേഷിക്കുന്ന ഗുദാസ്ഥിയിൽ നിന്ന് അവനെ ജീവിപ്പിക്കുന്നത് വിത്തിൽ നിന്ന് സസ്യത്തെ മുളപ്പിക്കുന്നതിനേക്കാൾ എളുപ്പമായിരിക്കും.