December 11, 2011

സ്മാരകങ്ങൾ തകർക്കേണ്ടതുണ്ടോ?


ഇസ്ലാം തകര്‍ക്കാനും നശിപ്പിക്കാനും വന്നതല്ല, മറിച്ച്‌ നിര്‍മ്മിക്കാനും പുതുക്കാനുമാണ്‌. ദൈവികവും മാനുഷികവും ഉത്കൃഷ്ടവുമായ ഒരു ലോക നാഗരികതയെ നിര്‍മ്മിക്കാനാണത്‌. അതിന്‌ വേണ്ടി മുന്‍കഴിഞ്ഞ നാഗരികതകളിൽ നിന്ന്‌ ഗുണകരമായ വശങ്ങൾ സ്വീകരിച്ചും മോശമായവയെ ഒഴിവാക്കിയും ഉപയോഗപ്പെടുത്തുകയാണത്‌ ചെയ്യുന്നത്‌. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ്‌ പോയ സ്വത്താണ്‌ അതെവിടെ കണ്ടെത്തിയാലും അവനാണതിന്‌ ഏറ്റവുമര്‍ഹൻ.
മുന്‍കഴിഞ്ഞ സമൂഹങ്ങളെയും അവര്‍ക്കെന്ത്‌ സംഭവിച്ചുവെന്നുമറിയുന്നതിന്‌

ഭൂമിയിലൂടെ സഞ്ചരിക്കാൻ ഖുര്‍ആൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക്‌ ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്‌? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്‌; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ്‌ അന്ധമാകുന്നത്‌.”(22:46)
 നബി(സ)യുടെ കാലം മുതൽ തന്നെ മുസ്ലിംക വ്യത്യസ്ത നാടുക വിജയിച്ചിട്ടുണ്ട്‌, അന്നവിടെയുണ്ടായിരുന്ന സ്മാരകങ്ങളെ ബോധപൂര്‍വ്വം നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. ലാത്ത, ഉസ്സ പോലുള്ള ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ മാത്രമാണിതിനൊരപവാദം.ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അദ്ധ്യാപനങ്ങള്‍ക്കനുസൃതമായി മുസ്ളിംകൾ ചരിത്രത്തിനും ചരിത്രരചനക്കും വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. സമൂഹങ്ങളുടെയും നാടുകളുടെയും നാടുവാഴികളുടെയും ചരിത്രം, പ്രബലരായ പണ്ഢിതന്‍മാരുടെയും കര്‍മ്മശാസ്ത്രജ്ഞരുടെയും സാഹിത്യകാരന്‍മാരുടെയും വിധികര്‍ത്താക്കളുടെയും ഭിക്ഷ്വഗരന്‍മാരുടെയും ഭാഷാ പണ്ഢിതന്‍മാർ തുടങ്ങി വ്യത്യസ്തമായ വൈജ്ഞാനിക മേഘലകളിലുള്ളവരുടെയും ചരിത്രം പറയുന്ന വിജ്ഞാനകോശങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്‌. ചരിത്രത്തിന്റെ സ്രോതസ്‌ ലിഖിതരൂപത്തിലുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല എന്നതില്‍ ചരിത്രകാരന്‍മാര്‍ക്ക്‌ എതിരഭിപ്രായമില്ല. സ്ഥലങ്ങളും കെട്ടിടങ്ങളുമെല്ലാം അവിടെ ജീവിച്ചിരുന്ന സമൂഹത്തെ കുറിച്ച്‌ അറിവു നല്‍കുന്നതാണ്‌. അവരുടെ പുരോഗതിയെയും വിദ്യാഭ്യാസനിലവാരത്തെയും വിളിച്ചറിയിക്കുന്നതാണത്‌. അതു കൊണ്ട്‌ തന്നെ അതൊക്കെ കണ്ട്‌ മനസിലാക്കുന്നതിന്‌ അവയെ സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. പിന്‍ഗാമികള്‍ മുന്‍ഗാമികളില്‍ നിന്ന്‌ ഗുണപാഠമെടുക്കുകയും അതടിസ്ഥാനമാക്കി നിര്‍മ്മിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. മുന്‍ഗാമികളിൽ മോശപ്പെട്ടവരും ദുര്‍വൃത്തരും ഉണ്ടായിട്ടുണ്ടെങ്കിൽ സര്‍വ്വ ശക്തൻ അവരെ നശിപ്പിച്ചുട്ടുമുണ്ട്‌. ഭൂമിയിൽ സഞ്ചരിക്കുന്ന പിന്‍ഗാമികൾ അതിൽ നിന്ന്‌ ഗുണപാഠമുള്‍ക്കൊള്ളുകയാണ്‌ വേണ്ടത്‌.
 ഈ ജനം ഒരിക്കലും ഭൂമിയിൽ സഞ്ചരിക്കുകയും അങ്ങനെ തങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയവരുടെ പര്യവസാനം എന്തായിരുന്നുവെന്ന്‌ കാണുകയും ചെയ്തിട്ടില്ലെന്നോ? അവർ ഇവരേക്കാൾ പ്രബലന്‍മാരായിരുന്നു. ഭൂമിയെ നന്നായി കിളച്ചുമറിച്ചിരുന്നു. ഇവർ വാസയോഗ്യമാക്കിയതിലേറെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൈവദൂതന്‍മാർ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി അവരിൽ ആഗതരായി. എന്നിട്ട്‌, അല്ലാഹു അവരെ ദ്രോഹിക്കുകയായിരുന്നില്ല; പിന്നെയോ അവര്‍ തന്നെയാണ്‌ അവരെ ദ്രോഹിച്ചുകൊണ്ടിരുന്നത്‌.”(30:9)
ഒരു സമൂഹത്തിന്റെ വാസ്തുവിദ്യയിലുള്ള അടയാളങ്ങൾ സംരക്ഷിക്കുന്നതിലൂടെ അതിനെ വൈജ്ഞാനികമായും ഭൌതികമായും ഉപയോഗപ്പെടുത്താൻ കഴിയും. മിക്ക സന്ദര്‍ഭങ്ങളിലും ഇത്തരം കണ്ടെത്തലുകൾ ഖുര്‍ആനിനെ സത്യപെടുത്തുന്നവയാണ്‌, അത്‌ വിശ്വാസികളിൽ ഈമാൻ വര്‍ദ്ധിപ്പിക്കും. ഇത്തരം സ്മാരകങ്ങളെ ദൈവികവത്കരിക്കപ്പെടുന്ന ന്യായം കൊണ്ട്‌ ഇവയെ തകര്‍ക്കാനും നശിപ്പിക്കാനും നമുക്കനുവാദമില്ല. കാരണം ഇത്തരം ധാരാളം സ്മാരകങ്ങൾ മിക്ക നാടുകളിലുമുണ്ട്‌ അതൊരിക്കലും അവിടത്തുകാരുടെ വിശ്വാസത്തെ സ്വാധീനിക്കുകയോ, കുഴപ്പങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. പണ്ഢിതന്‍മാർ ഉണര്‍ത്തിയപോലെ തെറ്റിലേക്കുള്ള വഴികൾ അടക്കുന്നതിലും അതിരുകവിയൽ അനുവദനീയമല്ല, കാരണം അത്‌ സമൂഹത്തിന്‌ വളരെയധികം നന്‍മകളെ നഷ്ടപ്പെടുത്തും.

1 comment:

naseef said...

അവലംബം:ഫതാവാ അൽ മുആസ്വറ – ഡോ.യൂസുഫുൽ ഖറദാവി

Post a Comment